ഇരട്ട ഗോളുകളുമായി എംബപ്പെ, വമ്പൻ ജയവുമായി പിഎസ്ജി

- Advertisement -

ലീഗ് വണ്ണിൽ വിജയക്കുതിപ്പ് തുടർന്ന് പിഎസ്ജി. എതിരില്ലാത്ത 4 ഗോളുകൾക്കാണ് ദിജോനിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ലീഗിൽ 17് ആം സ്ഥാനക്കാരായ ദിജോനിനെതിരെ 3ആം മിനുട്ടിൽ ഗോളടിച്ച് പാബ്ലോ സരാബിയ ഗോൾ വേട്ടക്ക് തുടക്കമിട്ടു. മാർക്വീന്യോസാണ് ഈ ഗോളിന് വഴിയൊരുക്കീയത്. പിന്നീട് രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോളുകളും പിറന്നത്.

ഡിമരിയക്ക് പകരക്കാരനായി ആദ്യ പകുതിയിൽ തന്നെ ഡ്രാക്സ്ലർ കളത്തിലിറങ്ങിയിരിന്നു. ആദ്യം എംബപ്പെയുടെ ഗോൾ 74 ആം മിനുട്ടിൽ പിറന്നു. ഡ്രാക്സ്ലർ ആയിര്യ്ന്നു ഗോളിന് വഴിയൊരുക്കിയത്. അതിന് ശേഷം കവാനിക്ക് പകരക്കാരനായി എത്തിയ മൗരോ ഇക്കാർഡിയുടേതായിരുന്നു ഊഴം. ഇത്തവണ വഴി ഒരുക്കിയത് എംബപ്പെയായുരുന്നു. 27 കളികളിൽ 68 പോയന്റുമായി അടുത്ത കിരീടത്തിലേക്ക് കുതിക്കുകയാണ് പിഎസ്ജി.

Advertisement