മുണ്ടൂരിൽ മെഡിഗാഡ് അരീക്കോട് തകർപ്പൻ വിജയത്തോടെ ഫൈനലിൽ

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ. ഇന്ന് നടന്ന ഗംഭീര മത്സരത്തിൽ ഉഷാ തൃശ്ശൂരിനെ തകർത്തെറിഞ്ഞാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് മുന്നേറിയത്. ഏകപക്ഷീയമായ പ്രകടനത്തിന് ഒടുവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയം. ഈ മൂന്ന് ഗോളുകളോടെ ഈ സീസണിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ അടിക്കുന്ന ടീമായി മെഡിഗാഡ് മാറി. ആകെ 48 മത്സരങ്ങൾ മാത്രമേ മെഡിഗാഡ് 100 ഗോളുകൾ അടിക്കാൻ എടുത്തുള്ളൂ.

ഫിഫാ മഞ്ചേരിയെ ആകും ഫൈനലിൽ മെഡിഗാഡ് നേരിടുക. ഇന്നലെ സെമി ഫൈനലിൽ ജയാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്. മെഡിഗാഡ് അവരുടെ നാലാം കിരീടവും ഫിഫാ മഞ്ചേരി അവരുടെ രണ്ടാം കിരീടവും ആകും മുണ്ടൂരിൽ ലക്ഷ്യമിടുന്നത്.

Advertisement