റൊണാൾഡോ ഗോളടിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയം. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സ് ആണ് കേരള ബ്ലസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ യുവ ടീം പരാജയപ്പെട്ടത്. പുതിയ സൈനിംഗ് ആയ റൊണാൾഡോ ബ്ലാസ്റ്റേഴ്സിനായൊ ഗോൾ നേടിയെങ്കിലും അത് കൊണ്ട് പരാജയം തടയാനായില്ല.

എഫ് സി ഗോവയ്ക്ക് വേണ്ടി ലാലമ്പുയിയ ഇരട്ട ഗോളുകൾ നേടി. അൻസെൽ ഗോമസ് ആണ് ഗോവയുടെ മറ്റൊരു സ്കോറർ. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ എഫ് സി കേരളയോടും പരാജയപ്പെട്ടിരുന്നു‌.