പ്രൊചാന്റ് ഡൊമിനേറ്റേഴ്സിനെ വീഴ്ത്തി സൂന്‍ഡിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നോക്ക്ഔട്ട് ഘട്ടത്തിലെ ഇന്നത്തെ അവസാന മത്സരത്തില്‍ വിജയം കുറിച്ച് സൂന്‍ഡിയ. ഇന്ന് പ്രൊചാന്റ് ഡൊമിനേറ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം ആണ് സൂന്‍ഡിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രൊചാന്റ് 7 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ 6.4 ഓവറിലാണ് സൂന്‍ഡിയ 57 റണ്‍സ് നേടി അഞ്ച് വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

11 പന്തില്‍ പുറത്താകാതെ 21 റണ്‍സ് നേടിയ രഞ്ജിത്തും 19 റണ്‍സ് നേടിയ ഉണ്ണി കൃഷ്ണനും പ്രൊചാന്റ് നിരയില്‍ തിളങ്ങിയെങ്കിലും ടീമിലെ അഞ്ച് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ടീമിന് മികച്ച സ്കോറെന്ന മോഹം കൈവിടേണ്ടി വരികയായിരുന്നു. വിഷ്ണു രാജ് മൂന്ന് വിക്കറ്റുമായി സൂന്‍ഡിയയ്ക്കായി ബൗളിംഗില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂന്‍ഡിയയ്ക്കായി ഓപ്പണര്‍ അഖില്‍ 13 പന്തില്‍ നിന്ന് 23 റണ്‍സ് നേടി ടീമിന്റെ വിജയത്തിനുള്ള അടിത്തറ പാകുകയായിരുന്നു. എക്സ്ട്രാസ് രൂപത്തില്‍ പത്ത് റണ്‍സ് ലഭിച്ചപ്പോള്‍ പ്രവീണ്‍, സജീവ് എന്നിവര്‍ ഏഴ് റണ്‍സും നേടി. പ്രൊചാന്റ് ബൗളര്‍മാരില്‍ രഞ്ജിത്തിന് രണ്ട് വിക്കറ്റ് ലഭിച്ചു.