“മേസൺ ഗ്രീൻവുഡ് ലോകത്തെ ഏറ്റവും മികച്ച താരമാകും” – ഫെർഗൂസൺ

20210522 155500
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൺ ഗ്രീൻവുഡ് ആണ് ലോകത്തെ ഏറ്റവും മികച്ച യുവതാരം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസൺ. ഇപ്പോൾ തന്നെ ഗംഭീര പ്രകടനമാണ് ഗ്രീൻവുഡ് നടത്തുന്നത്. ഗോളടിക്കാൻ സൃഷ്ടിക്കാനും ഉള്ള കഴിവ് ഗ്രീൻവുഡിനുണ്ട്. ഗ്രീൻവുഡിന് വലിയ ഭാവി തന്നെ താൻ കാണുന്നു എന്ന് ഫെർഗൂസൺ പറഞ്ഞു. എപ്പോഴും ഗോൾ മുഖത്ത് തന്നെ ഗ്രീൻവുഡ് ഉണ്ട്‌ അത് താരത്തിന്റെ വളർച്ചയെ സഹായിക്കും. സർ അലക്സ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ ഫിൽ ഫോഡനും ഗംഭീര താരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോഡനെക്കാൾ രണ്ട് വയസ്സ് കുറവാണ് ഗ്രീൻവുഡിന് എന്നതാണ് താൻ ഗ്രീൻവുഡിനെ മുകളിൽ വെക്കാൻ കാരണം എന്നും ഫെർഗൂസൻ പറഞ്ഞു. ഫോഡൻ ഇപ്പോൾ തന്നെ ഒരു സ്റ്റാർ ആണെന്നും മാഞ്ചസ്റ്റർ സിറ്റിയിലെ സിൽവയുടെ അഭാവം നികത്താൻ ഫോഡന് ആകും എന്നും അദ്ദേഹം പറഞ്ഞു. സ്കൈസ്പോർട്സിൽ ഗാരി നെവിലുമായി നടത്തിയ അഭിമുഖത്തിലാണ് സർ അലസിന്റെ അഭിപ്രായ പ്രകടനം.

Advertisement