ഇന്റർ കാശിക്ക് എതിരെ ഗോകുലം കേരളക്ക് ഗംഭീര വിജയം

Newsroom

Picsart 24 02 09 21 07 39 140
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളക്ക് ഐ ലീഗിൽ മികച്ച വിജയം. ഇന്റർ കാശിക്ക് എതിരായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഗോകുലം കേരള വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ഗോകുലം കേരള വിജയിച്ചത്. 23ആം മിനുറ്റിൽ വികാശ് സിംഗിലൂടെ ആയിരുന്നു ഇന്റർ കാശി ലീഡ് എടുത്തത്.

ഗോകുലം കേരള 24 02 09 21 07 55 077

30ആം മിനുട്ടിൽ ക്യാപ്റ്റൻ അലക്സ് സാഞ്ചസിലൂടെ ഗോകുലം തിരിച്ചടിച്ചു. 39ആം മിനുട്ടിൽ അഭിജിതിലൂടെ ഗോകുലം കേരള ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 74ആം മിനുട്ടിൽ സ്റ്റൊഹാനോവിചിന്റെ ഫിനിഷ് സ്കോർ 3-1 എന്നാക്കി. 86ആം മിനുട്ടിൽ ബാർകോയിലൂടെ ഇന്റർ കാശി അവരുടെ രണ്ടാം ഗോൾ നേടി. ഇതോടെ സ്കോർ 3-2 എന്നായി.

എന്നാൽ വീണ്ടും സ്റ്റൊഹാനോവിച് ഗോൾ നേടിയതോടെ ഗോകുലം വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ഗോകുലം കേരള 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി നാലാമത് എത്തി. ഇന്റർ കാശി ഏഴാം സ്ഥാനത്തും നിൽക്കുന്നു.