ഫിഫ് ബെസ്റ്റ്!! മികച്ച താരമായി ലയണൽ മെസ്സി

Newsroom

Picsart 24 01 16 05 58 49 649
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയുടെ കലക്ഷനിലേക്ക് ഒരു ഫിഫ ബെസ്റ്റ് പുരസ്കാരം കൂടെ. ഇന്ന് പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സി സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരമായാണ് ലയണൽ മെസ്സിയെ തിരഞ്ഞെടുത്തത്. എംബപ്പയെയും ഹാളണ്ടിനെയും മറികടന്നാണ് മെസ്സി ഈ പുരസ്കാരത്തിൽ എത്തിയത്. അർജന്റീന ദേശീയ ടീമിന് ലോകകപ്പ് നേടിക്കൊടുത്തത് തന്നെയാണ് മെസ്സിയെ ഈ പുരസ്കാരത്തിൽ എത്തിച്ചത്.

മെസ്സി 24 01 02 14 20 46 186

ലോകകപ്പിൽ ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു‌. നേരത്തെ ബാലൻ ദി ഓർ പുരസ്കാരവും ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു‌. മെസ്സിക്ക് പിറകിൽ ഫിനിഷ് ചെയ്ത ഹാളണ്ട് കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ട്രെബിൾ കിരീടം നേടിയിരുന്നു. ഒപ്പം പ്രീമിയർ ലീഗിൽ ഗോളടിയുടെ റെക്കോർഡും ഹാളണ്ട് സ്വന്തമാക്കിയുരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള ഫിഫ ബെസ്റ്റിൽ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു.