ഫ്രാൻസ് ലോകകപ്പ് ടീമിൽ ബെൻസീമക്ക് പകരക്കാരനായി ആരും എത്തില്ല

പരിക്കേറ്റു ഇന്നലെ ഖത്തർ ലോകകപ്പിൽ പുറത്തായ കരീം ബെൻസീമക്ക് പകരം പുതുതായി ആരും ഫ്രാൻസ് ടീമിൽ എത്തില്ല. ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് ടീമിലേക്ക് ഇനി ആരെയും വിളിക്കേണ്ട എന്നു തീരുമാനിക്കുക ആയിരുന്നു.

നിലവിൽ ഫ്രാൻസിന് പരിക്കേറ്റ ബെൻസീമക്ക് പകരം ഒരു താരത്തെ എടുക്കാൻ ഫിഫ അനുവദിക്കും എങ്കിലും പരിശീലകൻ ആരെയും എടുക്കണ്ട എന്നു തീരുമാനിക്കുക ആയിരുന്നു. നേരത്തെ പരിക്കേറ്റ എൻങ്കുങ്കുവിനു പകരം ഫ്രാങ്ക്ഫർട്ട് താരം കോലോ-മുആനിയെ ഫ്രാൻസ് ടീമിൽ എടുത്തിരുന്നു. പരിക്ക് കാരണം നിരവധി പ്രമുഖ താരങ്ങളെ ആണ് ലോക ചാമ്പ്യൻമാർക്ക് ഇത് വരെ നഷ്ടമായത്.