Browsing Tag

FIFA World Cup 2022

The 2022 FIFA World Cup is scheduled to be the 22nd running of the FIFA World Cup 2022 Qatar ഫിഫാ ലോകകപ്പ് 2022 ഖത്തർ

അഞ്ചാം ലോക കിരീടം തേടി ഖത്തർ ലോകകപ്പിൽ ജർമ്മനി ഇന്നിറങ്ങുന്നു, ഏഷ്യൻ പോരാട്ടവീര്യം കാണിക്കാൻ ജപ്പാൻ

അഞ്ചാം ലോക കിരീടം തേടി ഹാൻസി ഫ്ലികിന്റെ ജർമ്മൻ പടയാളികൾ ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും. കഴിഞ്ഞ ലോകകപ്പിൽ നേരിട്ട ആദ്യ റൗണ്ടിലെ പുറത്താവൽ എന്ന നാണക്കേട് മറക്കാൻ ലോക കിരീടം തന്നെയാവും ഇത്തവണ ജർമ്മനി ലക്ഷ്യം വക്കുക. സ്‌പെയിൻ…

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയെ പൂട്ടാൻ മൊറോക്കോ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ ഇന്നിറങ്ങും. ബെൽജിയം, കാനഡ ടീമുകൾ ഉള്ള ഗ്രൂപ്പിൽ ആഫ്രിക്കൻ കരുത്തും ആയി എത്തുന്ന മൊറോക്കോ ആണ് അവരുടെ എതിരാളികൾ. ലോകകപ്പിൽ ഇത് ആദ്യമായാണ് ഇരു…

2020 തിൽ ഫുട്‌ബോൾ നിർത്തി പോലീസുകാരൻ ആവേണ്ട ഒരാൾ പക്ഷെ ഇന്ന് ലോകകപ്പിൽ ഡച്ച് ദേശീയ ടീമിന്റെ ഗോൾ വല…

ലോകകപ്പ് പലപ്പോഴും വളരെ അവിശ്വസനീയവും മനോഹരവും ആയ കഥകൾ കൂടി നിറഞ്ഞത് ആണ്. അതിൽ ഏറ്റവും മനോഹരമായ ഒരു കഥ തന്നെയാവും ഹോളണ്ട് ടീമിന് ആയി സെനഗലിന് എതിരായ മത്സരത്തിൽ ഗോൾ വല കാത്ത ആന്ദ്രിസ് നോപ്പർട്ടിന്റെ കഥ. എന്നും പകരക്കാരുടെ ബെഞ്ചിൽ ഇരിക്കേണ്ടി…

ഖത്തർ ലോകകപ്പിൽ ലെവൻഡോസ്കിയുടെ പോളണ്ട് ഇന്ന് ഒച്ചോവയുടെ മെക്സിക്കോക്ക് എതിരെ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഇന്ന് പോളണ്ട് മെക്സിക്കോയെ നേരിടും. ഏതാണ്ട് തുല്യശക്തികളുടെ പോരാട്ടം അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ ഇരുവർക്കും വളരെ നിർണായകമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് നടക്കുക. 1978 ലോകകപ്പിൽ…

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ കരുത്ത് കാട്ടാൻ ടുണീഷ്യ, മികവ് തുടരാൻ എറിക്സന്റെ ഡെന്മാർക്ക്

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് ആഫ്രിക്കൻ യൂറോപ്യൻ പോരാട്ടം. ആഫ്രിക്കൻ കരുത്തും ആയി ടുണീഷ്യ എത്തുമ്പോൾ സമീപകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആയി വളർന്ന ഡെന്മാർക്ക് അവരുടെ കരുത്ത് ലോകത്തിനു കാണിക്കാൻ ആവും ഇറങ്ങുക. ഇന്ന്…

ഗോൾ ആഘോഷിക്കുമ്പോൾ ഗുരുതര രോഗം ബാധിച്ച കൊച്ചു ആരാധകനു നൽകിയ വാക്ക് പാലിച്ചു ജാക് ഗ്രീലിഷ്

ലോകകപ്പിൽ ഇറാന് എതിരെ പകരക്കാരനായി ഇറങ്ങി ആറാം ഗോൾ നേടിയ ശേഷം തലച്ചോറിന് ഗുരുതരമായ 'സെറബ്രറൽ പ്ലാസി' എന്ന രോഗം ബാധിച്ച തന്റെ കൊച്ചു ആരാധകനു നൽകിയ വാക്ക് പാലിച്ചു ഇംഗ്ലീഷ് താരം ജാക് ഗ്രീലിഷ്. ഈ വർഷം ആണ് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റി ആരാധകൻ…

ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ മെസ്സിയും അർജന്റീനയും ഇറങ്ങുന്നു, സൗദി അറേബ്യ എതിരാളികൾ

ലോകകപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ അർജന്റീന ഇന്ന് ഖത്തറിൽ ആദ്യ മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് സിയിൽ ഏഷ്യൻ കരുത്തർ ആയ സൗദി അറേബ്യ ആണ് അർജന്റീനയുടെ നാളത്തെ എതിരാളികൾ. പരിക്കുകൾ കാരണം ലൊ സെൽസ, ജോക്വലിൻ കൊറെയ താരങ്ങളെ നഷ്ടമായി എങ്കിലും…

കുരിശിൽ തറച്ചവർ കാണുക അവൻ, ബുകയോ സാക ഉയിർത്തെഴുന്നേറ്റു ഖത്തറിൽ ആകാശം മുട്ടെ നിൽക്കുന്നത്

മൂന്നു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2021 ജൂലൈ 11 നു 55 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ആദ്യ യൂറോ കപ്പ് കിരീടം ഉയർത്താൻ ലഭിച്ച അവസരം ഇംഗ്ലണ്ടിന് നഷ്ടമായ ദിനം ആയിരുന്നു. അന്ന് ഇറ്റലിക്ക് എതിരെ ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ അവസാന…

മഗ്വയർ തന്നെ ആദ്യ ഇലവനിൽ, ഫോഡനും റാഷ്ഫോർഡും ബെഞ്ചിൽ, ഇംഗ്ലണ്ട് ഇറാൻ ലൈനപ്പ് എത്തി | ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇന്ന് ഖലീഫ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഇറാനിനെ നേരിടുകയാണ്. ഒരു ടീമുകളും ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഹാരി കെയ്നെ മുന്നിൽ അണിനിരത്തി ഇറങ്ങുന്ന ഇംഗ്ലണ്ട് സ്റ്റെർലിങിനെയും സാകയെയും ആണ്…

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ വെയിൽസ്, അമേരിക്ക എതിരാളികൾ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്ന് അമേരിക്ക വെയിൽസിനെ നേരിടും. 64 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് വലിയ വേദിയിൽ വെയിൽസ് തിരിച്ചു എത്തുന്ന മത്സരം ആണ് ഇത്. ഇത് വരെ പരസ്പരം രണ്ടു തവണ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ അമേരിക്ക ജയിച്ചപ്പോൾ…