ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്തെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച പ്രഖ്യാപിക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബിലെ ഭാവി, താരത്തിന് എതിരെ നടപടികൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച വിവരങ്ങൾ പുറത്ത് വിടും എന്നു റിപ്പോർട്ടുകൾ. പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ക്ലബിന് നേരെ രൂക്ഷ വിമർശനം ഉന്നയിച്ച റൊണാൾഡോയുടെ കരാർ റദ്ദാക്കും എന്നു തന്നെയാണ് ശക്തമായ സൂചന.

പ്രീ സീസണിൽ ക്യാമ്പിൽ ചെറിയ പ്രശ്നങ്ങൾ റൊണാൾഡോയും ആയി ഉണ്ടായിരുന്നു എങ്കിലും താരത്തിന്റെ രൂക്ഷമായ ഭാഷയിൽ ഉള്ള വിമർശനങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെയും സഹതാരങ്ങളെയും അമ്പരപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. കരാർ റദ്ദ് ചെയ്താൽ റൊണാൾഡോ ഭാവിയിൽ എന്ത് ചെയ്യും എന്നൊക്കെ പതിയെ അറിയാൻ സാധിക്കും.