പെനാൾട്ടിയിൽ ജപ്പാന് പിഴച്ചു!! ലിവകോവിച് മാലാഖയായി, ക്രൊയേഷ്യ ക്വാർട്ടറിൽ

Newsroom

Picsart 22 12 05 23 15 50 101
Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്റെ പോരാട്ടങ്ങൾ അവസാനിച്ചു. ക്രൊയേഷ്യയോട് പെനാൾട്ടിയിൽ പതറിയ ജപ്പാൻ ലോകകപ്പിൽ നിന്ന് പുറത്തേക്ക് പോയി‌. ക്രൊയേഷ്യ ക്വാർട്ടറിലേക്കും മുന്നേറി. മൂന്ന് പെനാൾട്ടികൾ തടഞ്ഞ ലിവകോവിച് ആണ് കളിയിലെ ഹീറോ ആയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 എന്ന നിലയിൽ തുടർന്നതോടെയാണ് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയത്. ഖത്തർ ലോകകകപ്പിലെ ആദ്യ പെനാൾട്ടി ഷൂട്ടൗട്ട് ആയി ഇത്. 3-1ന് ആണ് ഷൂട്ടൗട്ട് ക്രൊയേഷ്യ ജയിച്ചത്.

Picsart 22 12 05 21 21 35 560

ഇന്ന് ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് ഭൂർഭാഗം സമയവും കണ്ടത്. നല്ല അവസരങ്ങൾ രണ്ട് ഭാഗത്തും പിറന്നു. ഒമ്പതാം മിനുട്ടിൽ പെരിസിചിന്റെ ഒരു ഷോട്ട് ഗോണ്ട തടയുന്നത് കാണാൻ ആയി. 40ആം മിനുട്ടിൽ കമാദയുടെ ഒരു ഷോട്ട് ഗോളിന് അടുത്ത് എത്തിയത് ആയിരുന്നു ജപ്പാന്റെ ആദ്യ റിയൽ ചാൻസ്.

43ആം മിനുട്ടിൽ ഒരു ഷോട്ട് കോർണറിന് ശേഷം വന്ന ക്രോസിൽ നിന്ന് ആണ് മയേദ ജപ്പാൻ ലീഡ് എടുത്തത്. ഈ ഗോളിന്റെ ബലത്തിൽ അവർ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.

Picsart 22 12 05 23 02 17 093

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജപ്പാന് ഈ ലീഡ് നഷ്ടമായി. 56ആം മിനുട്ടിൽ ലോവ്റൻ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ പെരിസിച് വലയിൽ എത്തിച്ചു. സ്കോർ 1-1.

ഇതിനു ശേഷം കളി ചൂടുപിടിച്ചു. 57ആം മിനുട്ടിൽ എൻഡോയുടെ ഒരു ലോങ് റേഞ്ചർ ലിവകോവിച് തടഞ്ഞു. മറുവശത്ത് 63ആം മിനുട്ടിൽ മോഡ്രിചിന്റെ ഒരു ലോങ് റേഞ്ചർ ഗോന്ദോയും തടഞ്ഞു.

66ആം മിനുട്ടിൽ ക്രമരിചിന്റെ ക്രോസിൽ നിന്നുള്ള ബുദിമറിന്റെ ഹെഡറും ജപ്പാന് ആശങ്ക ഉയർത്തി. കളി 90 മിനുട്ടിലേക്ക് അടുക്കും തോറും രണ്ട് ടീമുകളും കരുതലോടെ കളിക്കാൻ തുടങ്ങി. അവസരങ്ങളും കുറഞ്ഞു. നിശ്ചിത സമയത്ത് 1-1 എന്നായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

Picsart 22 12 05 23 01 14 490

എക്സ്ട്രാ ടൈമിൽ മോഡ്രിചിനെയും കൊവാചിചിനെയും ക്രൊയേഷ്യ സബ്ബ് ചെയ്തത് ഏവരെയും ഞെട്ടിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും സമനില തെറ്റിയില്ല. അവസാന 15 മിനുട്ടിലും കളിയിൽ പിഴവും വരുത്താതിരിക്കാൻ തന്നെയായിരുന്നു ഇരു ടീമുകളിടെയും ശ്രമം. ഒരു വലിയ അവസരങ്ങളും എക്സ്ട്രാ ടൈമിൽ പിറന്നില്ല.

പിന്നെ പെനാൾട്ടി ഷൂട്ടൗട്ടിന്റെ ഭാഗ്യ പരീക്ഷണം ആയി. ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോക്ക് തന്നെ പിഴച്ചു. ലിവകോവിച് അനായാസം പന്ത് തടഞ്ഞു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല. 1-0 ക്രൊയേഷ്യ. മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്ക് എടുത്ത മിനാമിനോയും ലിവകോവിചിന് മുന്നിൽ പരാജയപ്പെട്ടു. ക്രൊയേഷ്യക്ക് ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടിൽ സ്കോർ 2-0. ക്രൊയേഷ്യക്ക് അനുകൂലം.

പെനാൾട്ടി 22 12 05 23 15 58 215

ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോൾ കണ്ടെത്തി.ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി. സ്കോർ 2-1. വീണ്ടും ജപ്പാന് പ്രതീക്ഷ‌. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാർട്ടറിലേക്ക് മുന്നേറി.

ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇനി ഇവർ ക്വാർട്ടറിൽ നേരിടുക.