ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച എവേ വിജയങ്ങളിൽ ഒന്ന് – ബെന്‍ സ്റ്റോക്സ്

Englandrawalpindiwin

റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരെ നേടിയ 74 റൺസ് വിജയം ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച എവേ വിജയങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. വളരെ ഫ്ലാറ്റായ പിച്ചിൽ 20 വിക്കറ്റുകള്‍ നേടുക എന്ന ശ്രമകരമായ ദൗത്യം നേടിയാണ് ഇംഗ്ലണ്ട് റാവൽപിണ്ടിയിൽ വിജയം കൈവരിച്ചത്.

മത്സരത്തിന്റെ നാലാം ദിവസം ഇംഗ്ലണ്ട് നടത്തിയ സാഹസകരമായ ഡിക്ലറേഷന്‍ തിരിച്ചടിയായി മാറിയേക്കുമെന്ന് പലരും വിലയിരുത്തിയിരുന്നു. ആദ്യ ഇന്നിംഗ്സുകളിൽ ഇംഗ്ലണ്ടും പാക്കിസ്ഥാനും കൂറ്റന്‍ സ്കോര്‍ നേടിയതിനാൽ തന്നെ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് പ്രയാസമായി മാറുമെന്നാണ് കരുതപ്പെട്ടത്.