ഏഷ്യൻ കരുത്ത്, ജപ്പാൻ മുന്നിൽ

Picsart 22 12 05 21 21 25 635

ലോകകപ്പിൽ പ്രീക്വർട്ടർ മത്സരത്തിൽ ക്രൊയേഷ്യയും ജപ്പാനും ആദ്യ പകുതിക്ക് പിരിയുമ്പോൾ ജപ്പാൻ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം ഒരു സെറ്റ് പീസിൽ നിന്ന് ലഭിച്ച അവസരത്തിൽ നിന്ന് മയേദ നേടിയ ഗോളിൽ ആണ് ജപ്പാൻ മുന്നിൽ നിൽക്കുന്നത്.

Picsart 22 12 05 21 21 35 560

ഇന്ന് ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് ഭൂർഭാഗം സമയവും കണ്ടത്. നല്ല അവസരങ്ങൾ രണ്ട് ഭാഗത്തും പിറന്നു. ഒമ്പതാം മിനുട്ടിൽ പെരിസിചിന്റെ ഒരു ഷോട്ട് ഗോണ്ട തടയുന്നത് കാണാൻ ആയി. 40ആം മിനുട്ടിൽ കമാദയുടെ ഒരു ഷോട്ട് ഗോളിന് അടുത്ത് എത്തിയത് ആയിരുന്നു ജപ്പാന്റെ ആദ്യ റിയൽ ചാൻസ്.

43ആം മിനുട്ടിൽ ഒരു ഷോട്ട് കോർണറിന് ശേഷം വന്ന ക്രോസിൽ നിന്ന് ആണ് മയേദ ജപ്പാൻ ലീഡ് എടുത്തത്. ഈ ഗോളിന്റെ ബലത്തിൽ അവർ ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു.