ഗോൺസാലസിന് പകരം ഗർനാചോ അർജന്റീനയുടെ ലോകകപ്പ് ടീമിൽ എത്തുമെന്ന് അഭ്യൂഹം!!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അത്ഭുതതാരം അലഹാൻഡ്രോ ഗർനാചോ അർജന്റീനയുടെ ലോകകപ്പ് ടീമിൽ എത്തുമെന്ന് അഭ്യൂഹം. നിലവിൽ പരിക്കിൽ നിന്നു പൂർണ മോചിതൻ ആവാത്ത മുന്നേറ്റനിര താരം നികോ ഗോൺസാലസിനു പകരക്കാരനായി ഗർനാചോ അല്ലെങ്കിൽ ഏഞ്ചൽ കൊറെയോ എന്നിവരിൽ ഒരാൾ ടീമിൽ എത്തിയേക്കും എന്നാണ് സൂചന.

നേരത്തെ ടീമിൽ മാറ്റങ്ങൾ ഉണ്ടാവും എന്നു അർജന്റീന പരിശീലകൻ പറഞ്ഞിരുന്നു. അതേസമയം പ്രതിരോധതാരം ക്രിസ്റ്റിയൻ റൊമേറോ പൂർണ ആരോഗ്യവാൻ ആയി എന്നു സൂചനയുണ്ട്. അങ്ങനെയെങ്കിൽ റൊമേറോ സൗദി അറേബ്യക്ക് എതിരെ ടീമിൽ ഇടം കണ്ടത്തിയേക്കും. നിലവിൽ ഗോൺസാലസിന്റെ പരിക്ക് ആണ് അർജന്റീനക്ക് ആശങ്ക എന്നാണ് സൂചന. താരത്തിന് പകരക്കാരനായി അർജന്റീനയുടെ ഭാവി എന്നു കരുതുന്ന 19 കാരനായ ഗർനാചോക്ക് സ്കലോണി ലോകകപ്പിൽ ടീമിൽ ഇടം നൽകുമോ എന്നു കണ്ടറിയാം.