“മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു, ഫെർഗൂസൺ ആണ് സ്വാധീനിച്ചത്” – ക്രിസ്റ്റ്യാനോ

ഒരു വർഷം മുമ്പ് ഉള്ള ട്രാൻസ്ഫർ വിൻഡോയിൽ താൻ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരുന്നു എന്ന് റൊണാൾഡോ. സിറ്റി തന്നെ സ്വന്തമാക്കാൻ കാണിച്ച ശ്രമങ്ങൾ ശക്തമായിരുന്നു എന്ന് റൊണാൾഡോ പറഞ്ഞു. എന്നാൽ സർ അലക്സ് ഫെർഗൂസന്റെ ഇടപെടൽ നിർണായകമായെന്ന് റൊണാൾഡോ പറഞ്ഞു.

20221115 051411

അന്ന് യുവന്റസ് വിടാൻ തീരുമാനിച്ചിരുന്ന റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുത്തിരുന്നു. ആ സമയത്ത് ഫെർഗൂസൺ ഇടപെട്ടായിരുന്നു റൊണാൾഡോയെ യുണൈറ്റഡിൽ എത്തിച്ചത്. തന്റെ യുണൈറ്റഡിന്റെ ചരിത്രവും തന്റെ മനസ്സും യുണൈറ്റഡിലേക്ക് വരാൻ സ്വാധീനിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഫെർഗൂസന്റെ ഇടപെടൽ ആയിരുന്നു ഏറ്റവും പ്രധാനം എന്നും എന്നാൽ സിറ്റിയിൽ എത്തുന്നതിൽ നിന്ന് ദൂരെ ആയിരുന്നില്ല താൻ എന്നും റൊണാൾഡോ പുതിയ അഭിമുഖത്തിൽ പറഞ്ഞു. ഈ തീരുമാനത്തിൽ തനിക്ക് കുറ്റബോധം ഇല്ല എന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.