അർജന്റീനക്ക് തിരിച്ചടി, 26 അംഗ ടീമിൽ മാറ്റം വേണ്ടി വന്നേക്കും എന്നു പരിശീലകൻ

Wasim Akram

Lionel Scaloni
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് തുടങ്ങും മുമ്പ് അർജന്റീനക്ക് തിരിച്ചടിയായി ടീമിൽ എല്ലാവരും പൂർണ ആരോഗ്യവാന്മാർ അല്ല എന്ന കാര്യം സമ്മതിച്ചു അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. അർജന്റീനയുടെ യു.എ.ഇയും ആയുള്ള മത്സര ശേഷം ആണ് പരിശീലകൻ കാര്യം വ്യക്തമാക്കിയത്. അതിനാൽ ആണ് ചില താരങ്ങളെ ഈ മത്സരത്തിൽ നിന്നു മാറ്റി നിർത്തേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ തന്നെ 26 അംഗ ടീമിൽ മാറ്റം ആവശ്യമായി വന്നേക്കും എന്നും അദ്ദേഹം സമ്മതിച്ചു. അർജന്റീന പ്രതിരോധത്തിലെ പ്രധാന താരമായ ക്രിസ്റ്റിയൻ റൊമേറോ, മുന്നേറ്റനിര താരം നികോ ഗോൺസാലസ് എന്നിവർ ഇത് വരെ പരിക്കിൽ നിന്നു പൂർണ മോചിതർ ആയില്ല എന്നാണ് സൂചന. 100 ശതമാനം ലോകകപ്പിന് ശാരീരികമായി തയ്യാറാവാത്ത താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ ടീമിൽ എത്തിയേക്കും. റൊമേറോ അടക്കമുള്ളവരുടെ അഭാവം അർജന്റീനക്ക് വലിയ തിരിച്ചടിയാവും.