ക്വാർട്ടറിൽ ഇംഗ്ലണ്ട് ഫ്രാൻസ് പോരാട്ടം

Picsart 22 12 05 01 58 48 819

ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരങ്ങൾ കഴിഞ്ഞതോടെ ഈ ലോകകപ്പിലെ രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ തീരുമാനം ആയി. ലോക ചാമ്പ്യന്മാരായ ഫ്രാൻസും യൂറോ കപ്പ് ഫൈനലിസ്റ്റ് ആയ ഇംഗ്ലണ്ടും തമ്മിൽ ആകും ക്വാർട്ടറിൽ ഏറ്റുമുട്ടുക. ഡിസംബർ 10നാകും മത്സരം. ഇന്നലെ സെനഗലിനെ തകർത്താണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് എത്തിയത്. ഗ്രൂപ് ഘട്ടത്തിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് കടന്നത്.

ക്വാർട്ടർ 22 12 04 22 08 01 097

ഫ്രാൻസ് രണ്ട് മത്സരങ്ങൾ ഗ്രൂപ്പിൽ വിജയിച്ചെങ്കിലും ടുണീഷ്യക്ക് എതിരെ അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു‌. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്നലെ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ 3-1 എന്ന സ്കോറിന് പോളണ്ടിനെയും അവർ തോൽപ്പിച്ചു.

ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലും അർജന്റീനയും നെതർലന്റ്സും തമ്മിലുള്ള ക്വാർട്ടർ ഫൈനലും ആണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഈ രണ്ട് മത്സരങ്ങളും തീപാറും എന്നതിൽ സംശയമില്ല.