ഈ വിജയം എളുപ്പം ആയിരുന്നില്ല – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 12 05 00 39 01 903
Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിന് എതിരായ വിജയം എളുപ്പമായിരുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാം വുകമാനോവിച്.. തുടർച്ചയായ മൂന്നു വിജയങ്ങൾക്കു ശേഷമുള്ള മത്സരം എളുപ്പം ജയിക്കാനാകുമെന്ന് കരുതിയാൽ അത് തെറ്റാണ്. ഈ മത്സരം കടുപ്പമായിരിക്കും എന്ന് നേരത്തെ തന്നെ ഞാൻ പറഞ്ഞിരുന്നു‌. ഈ വിജയത്തിൽ സന്തോഷം ഉണ്ട് എന്നും ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 22 12 04 20 24 39 999

കഴിഞ്ഞ സീസൺ മുതൽ ജംഷെഡ്പൂറിന് എതിരായ മത്സരം എളുപ്പമുള്ള എന്ന് തനിക്ക് അറിയാം. ഇന്ന് സെറ്റ് പീസുകളിൽ നിന്ന് സ്കോർ ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അത് പ്രവർത്തികമാക്കാനായതിൽ ഒരു പരിശീലകനെന്ന നിലയിൽ എനിക്ക് സന്തോഷമുണ്ട് എന്നും മൂന്നു പോയിന്റ് നേടിയതിലും സന്തോഷിക്കുന്നു എന്നും കോച്ച് പറഞ്ഞു.

ലൂണ എടുത്ത ഫ്രീകിക്കിൽ നിന്ന് ദിമിത്രിയോസ് നേടിയ ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ വിജയിച്ചത്.