നിർണായക മാറ്റങ്ങൾ ഉണ്ടാകും, ബ്രസീൽ ആദ്യ ഇലവൻ ഇങ്ങനെ

Newsroom

Picsart 22 12 05 02 53 12 106
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ ഇന്ന് പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിടുമ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നെയ്മറും ഡാനിലോയും ആദ്യ ഇലവനിൽ എത്തും. ഇരുവരും പരിക്ക് കാരണം ആദ്യ മത്സരത്തിനു ശേഷം ഇറങ്ങിയിരുന്നില്ല. നെയ്മർ തിരികെ എത്തുന്നത് ബ്രസീലിന് വലിയ ഊർജ്ജം തന്നെ നൽകും.

Picsart 22 12 04 20 04 10 385

അലിസൺ ഗോൾ കീപ്പറായി ഇന്ന് തിരികെയെത്തും. കാമറൂണ് എതിരെ വിശ്രമം കിട്ടിയവർ എല്ലാം ആദ്യ ഇലവനിൽ മടങ്ങി എത്തിയിട്ടുണ്ട്. മാർക്കിനോസും തിയാഗോ സിൽവയും സെന്റർ ബാക്കായി ഇറങ്ങും. മിലിറ്റാവോയും ഡാനിലോയും ആകും ഫുൾബാക്ക്സ്. പക്വേറ്റയും കസെമിറോയും മധ്യനിരയിൽ ഇറങ്ങുന്നു.

നെയ്മർ, വിനീഷ്യസ്, റഫീഞ്ഞ, റിച്ചാർലിസൺ എന്നിവർ ആകും അറ്റാക്കിൽ അണിനിറരക്കുന്നത്.

20221205 025010