ഇങ്ങനെ ബാറ്റു ചെയ്താൽ ശരിയാകില്ല, മെച്ചപ്പെടണം എന്ന് രോഹിത് ശർമ്മ

Picsart 22 12 04 23 33 55 301

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബാറ്റിങ് ആണ് പിഴച്ചത് എന്ന് രോഹിത് ശർമ്മ. പിച്ച് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാലും എങ്ങനെ കളിക്കണമെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കളിച്ചു ശീലിച്ചവരാണ്. രോഹിത് പറഞ്ഞു.

Picsart 22 12 04 11 08 04 918

ഈ സാഹചര്യത്തിൽ സ്പിന്നർമാർക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യാമെന്ന് ബാറ്റ്സ്മാന്മാർ നോക്കേണ്ടതുണ്ട്. പഠിക്കേണ്ടതുണ്ട്‌. രോഹിത് പറഞ്ഞു. ബാറ്റിംഗ് ആണ് പ്രശ്നം. ഈ റൺസ് മതിയായിരുന്നില്ല. 30-40 റൺസ് അധികം ഉണ്ടായിരുന്നു എങ്കിൽ കളി മാറിയേനെ. രോഹിത് പറഞ്ഞു.

ഇന്നലെ ഇന്ത്യ 186 റൺസിന് ഓളൗട്ട് ആയിരുന്നു. ബംഗ്ലാദേശ് ഒരു വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ഇനി രണ്ട് ഏകദിനങ്ങൾ കൂടെ ഇന്ത്യക്ക് കളിക്കാൻ ഉണ്ട്.