ഫിഫാ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട്, പോർച്ചുഗൽ മുന്നോട്ട്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് പുറത്ത് വന്ന പോകുന്ന ഫിഫാ റാങ്കിംഗിൽ നേട്ടം ഉണ്ടാക്കി യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കൊണ്ട് പോർച്ചുഗൽ ആദ്യ അഞ്ചിൽ എത്തിയിരിക്കുകയാണ്. നാഷൺസ് ലീഗിലെ പ്രകടനമാണ് പോർച്ചുഗലിന് മുന്നോട്ട് എത്തിച്ചത്. കാലങ്ങളായി മത്സരങ്ങൾ ഒന്നും കളിക്കാത്ത ഇന്ത്യ ഒരു സ്ഥാനം പിറകോട്ട് പോയി. പുതിയ റാങ്കിംഗിൽ ഇന്ത്യ 109ആം സ്ഥാനത്താണ് ഉള്ളത്. 11187 പോയന്റാണ് ഇന്ത്യക്ക് ഉള്ളത്.

ബെൽജിയം ആണ് ഇപ്പോഴും ഒന്നാമത് തുടരുന്നത്. 1773 പോയന്റാണ് ബെൽജിയത്തിന് ഉള്ളത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്(1744) രണ്ടാമതും ബ്രസീൽ(1712) മൂന്നാമതും തുടരുന്നു. ഇംഗ്ലണ്ട്(1664) നാലാം സ്ഥാനത്തും ഉണ്ട്. അർജന്റീന ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.