ഫിഫ റാങ്കിംഗ് ഇന്ത്യക്ക് പിറകോട്ട് പോകും, ബ്രസീൽ മുന്നോട്ടും

0
ഫിഫ റാങ്കിംഗ് ഇന്ത്യക്ക് പിറകോട്ട് പോകും, ബ്രസീൽ മുന്നോട്ടും

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടേണ്ടി വരും. ഇന്റർ കോണ്ടിനെന്റൽ കപ്പിലെ മോശം ഫലങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയാവുക. 101ആം സ്ഥാനത്ത് ഇപ്പോൾ ഉള്ള ഇന്ത്യ രണ്ട് സ്ഥാനങ്ങൾ പിറകോട്ട് പോയി 103ൽ എത്തും. ഇന്ത്യയ്ക്ക് ഈ‌ റാങ്കിംഗിൽ അഞ്ചു പോയന്റ് നഷ്ടമാകും. ഇനി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച ഫലങ്ങൾ നേടിയാൽ മാത്രമെ ഇന്ത്യക്ക് മുന്നോട്ടേക്ക് വരാൻ പറ്റുകയുള്ളൂ.

റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരും. കോപ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ രണ്ടാമത് എത്തും. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് മൂന്നാമതേക്ക് പിറകോട്ട് പോവുകയും ചെയ്യും. ആഫ്രിക്കൻ നാഷൺസ് കപ്പ് ചാമ്പ്യന്മാരായ അൾജീരിയ 28 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാൽപ്പതാം സ്ഥാനത്ത് എത്തും.