സബ്ജൂനിയർ ഫുട്ബോൾ; തിരുവനന്തപുരത്തെ വീഴ്ത്തി കോഴിക്കോടിന് കിരീടം

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കിരീടം കോഴിക്കോടിന് സ്വന്തം. ഇന്ന് വൈകിട്ട് നടന്ന ഫൈനൽ പോരാട്ടത്തിൽ തിരുവനന്തപുരത്തെ തോൽപ്പിച്ചാണ് കോഴിക്കോട് കിരീടം ഉയർത്തിയത്. ശക്തമായ മഴയിലായിരുന്നു മത്സരം നടന്നത്. അതുകൊണ്ട് തന്നെ മത്സരത്തിന്റെ പതിവ് താളത്തിൽ കളിക്കാൻ ഇരു ടീമുകൾക്കും ആയില്ല.

തുടക്കത്തിൽ തിരുവനന്തപുരം ആയിരുന്നു കളിയിൽ ലീഡ് എടുത്തത്. കളിയുടെ ഒമ്പതാം മിനുട്ടിൽ തന്നെ എബിൻ ദാസ് തിരുവനന്തപുരത്തിനെ മുന്നിൽ എത്തിച്ചു. കളിയിലെ ആ ലീഡ് പക്ഷെ മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പത്തെ നിമിഷത്തിൽ നഷ്ടമായി. 58ആം മിനുട്ടിൽ റഹാഫ് അൽ അബീസാണ് കോഴിക്കോടിന് സമനില നേടിക്കൊടുത്തത്. സെമിയിലും അബീസ് തന്നെയായിരുന്നു കോഴിക്കോടിനെ രക്ഷിച്ചത്.

നിശ്ചിത സമയത്ത് 1-1 എന്ന രീതിയിൽ കളി അവസാനിച്ചു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിന് കോഴിക്കോട് വിജയിക്കുകയായിരുന്നു. സെമിയിൽ എറണാകുളത്തിനെ തോൽപ്പിച്ചായിരുന്നു കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്.

Loading...