ജോർജ് ഫ്ലോയിഡിന് പിന്തുണയുമായി എത്തുന്നവർക്ക് എതിരെ നടപടി വേണ്ട എന്ന് ഫിഫ

ഫുട്ബോൾ കളത്തിൽ അവസാന ദിവസങ്ങളിൽ കണ്ടത് ഒരുമയുടെയും പ്രതിഷേധങ്ങളുടെയും സ്വരമായിരുന്നു. അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന് പിന്തുണയായി നിരവധി ക്ലബുകളിം താരങ്ങളും രംഗത്ത് വന്നിരുന്നു. പൊതുവെ ഗ്രൗണ്ടിൽ വെച്ച് രാഷ്ട്രീയ സന്ദേശങ്ങൾ നടത്തിയാൽ താരങ്ങൾക്ക് എതിരെ നടപടി എടുക്കാൻ ആയിരുന്നു ഫിഫ നിർദ്ദേശം. എന്നാൽ ജോർജ് ഫ്ലോയിഡിന്റെ വിഷയത്തിൽ ഒരു നപടടിയുടെയും ആവശ്യം ഇല്ല എന്ന് ഫിഫ എല്ലാ രാജ്യത്തെയും ഫുട്ബോൾ അസോസിയേഷനുകളോട് പറഞ്ഞു.

താരങ്ങൾ ജോർജ് ഫ്ലോയിഡിന് പിന്തുണ അറിയിച്ചാലും ഈ വിഷത്തി പ്രതിഷേദിച്ചാലും അതിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബുണ്ടസ് ലീഗയിൽ താരങ്ങൾ ഗോളടിച്ച ശേഷം ഫ്ലോയിഡിന് പിന്തുണ അറിയിച്ചിരുന്നു. ഫ്ലോയിഡിന് നീതി നൽകണം എന്ന സന്ദേശമായിരുന്നു ഡോർട്മുണ്ട് താരങ്ങളായ സാഞ്ചോയും ഹകീമിയും ജേഴ്സിയിൽ പതിച്ചത്. കഴിഞ്ഞ ദിവസം പരിശീലനത്തിന് മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും അമേരിക്കയിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു

Previous articleആകാശ് ചോപ്രയുടെ ലോക ഏകദിന ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും
Next articleകൊറോണ വൈറസ് നൽകിയ ഇടവേള തന്റെ കരിയർ ദീർഘിപ്പിക്കുമെന്ന് ജെയിംസ് ആൻഡേഴ്സൺ