ആകാശ് ചോപ്രയുടെ ലോക ഏകദിന ഇലവനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും

- Advertisement -

ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോക ഏകദിന ഇലവനെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നയിക്കും. ടീമില്‍ നിലവിലെ ക്രിക്കറ്റര്‍മാരെയാണ് പരിഗണിച്ചിരിക്കുന്നത്. നാല് ഇന്ത്യന്‍ താരങ്ങളും രണ്ട് വീതം ഇംഗ്ലണ്ട്, ന്യൂസിലാണ്ട് താരങ്ങളുമുള്ള ടീമില്‍ ഒന്ന് വീതം ബംഗ്ലാദേശ്, ഓസ്ട്രേലിയ, വിന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു.

രോഹിത് ശര്‍മ്മയും വിന്‍ഡീസ് താരം ഷായി ഹോപുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ഹോപ് തന്നെയാണ് കീപ്പറുടെ സ്ഥാനം. വിരാട് കോഹ്‍ലി, റോസ് ടെയിലര്‍, ഓയിന്‍ മോര്‍ഗന്‍, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്സ് എന്നിവരാണ് മറ്റു ബാറ്റിംഗ് താരങ്ങള്‍. ബൗളിംഗിനായി മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരെയും മിച്ചല്‍ സ്റ്റാര്‍ക്ക്, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരെയും ആകാശ് ചോപ്ര പരിഗണിച്ചു.

ടീമിലെ പന്ത്രണ്ടാമനായി പരിഗണിച്ചത് പാക് താരം ബാബര്‍ അസമിനെയാണ്.

Advertisement