കൊറോണ വൈറസ് നൽകിയ ഇടവേള തന്റെ കരിയർ ദീർഘിപ്പിക്കുമെന്ന് ജെയിംസ് ആൻഡേഴ്സൺ

- Advertisement -

കൊറോണ വൈറസ് ബാധ മൂലം ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചത് തന്റെ കരിയർ രണ്ട് വര്ഷം കൂടി ദീർഘിപ്പിക്കാൻ സഹായിക്കുമെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും  കൂടുതൽ വിക്കറ്റ് എടുത്ത താരമായ ആൻഡേഴ്സൺ പരിക്ക് മാറി ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ഈ ഇടവേള തന്റെ കരിയർ 1-2 വർഷം കൂടി ദീർഘിപ്പിക്കാൻ സഹായിക്കുമെന്നും പരിക്ക് മാറി പരിശീലനം തുടങ്ങാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ആൻഡേഴ്സൺ പറഞ്ഞു. ചുറ്റും കൂടുതൽ ആളുകൾ ഇല്ലാത്ത രീതിയിൽ നെറ്റ്‌സിൽ പന്തെറിയുന്നത് വിചിത്രമാണെങ്കിൽ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു.

നിലവിൽ ജെയിംസ് ആൻഡേഴ്സൺ ജൂലൈ 8ന് തുടങ്ങുന്ന ഇംഗ്ലണ്ടിന്റെ വെസ്റ്റിൻഡീസിനെതിരായ പരമ്പരക്ക് തയ്യാറെടുക്കുകയാണ്. 55 താരങ്ങളെ ഉൾപ്പെടുത്തി നിലവിൽ ഇംഗ്ലണ്ട് ടീം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

Advertisement