മെസ്സി, റൊണാൾഡോ, വാൻഡൈക്!! ഫിഫ ബെസ്റ്റിനായി ഇവർ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള അവസാന ഷോർട്ട് ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു. ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സലോണ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂൾ താരം വാൻ ഡൈക് എന്നിവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിന് ശേഷം വിജയികളെ പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ടോപ്പ് സ്കോറർ ആയിരുന്നു മെസ്സി. ബാഴ്സലോണക്ക് ഒപ്പം ലാലിഗ കിരീടവും മെസ്സി നേടി. യുവന്റസിന്റെ ടോപ് സ്കോറർ ആയിരുന്ന റൊണാൾഡോ ഇറ്റാലിയൻ ലീഗ് കിരീടവും ഒപ്പം പോർച്ചുഗലിനൊപ്പം നാഷൺസ് ലീഗ് കിരീടവും നേടിയിരുന്നു. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയാണ് വാൻ ഡൈക് ഷോർട്ട് ലിസ്റ്റിൽ എത്തിയത്. ഇവർ മൂന്നു പേരും തന്നെയായിരുന്നു നേരത്തെ യുവേഫ മികച്ച താരത്തിനായുള്ള പുരസ്കാരത്തിനും അവസാനം എത്തിയത്. അവിടെ വാൻ ഡൈക് ആയിരുന്നു ജേതാവായത്.