ഫെല്ലിനി ഇനി ബെൽജിയത്തിനായി കളിക്കില്ല, രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഫെല്ലിനി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ബെൽജിയം ടീമിലെ പ്രധാന താരമായ ഫെല്ലിനി ട്വിറ്ററിലൂടെയാണ് തന്റെ വിരമിക്കൽ അറിയിച്ചത്. 12 വർഷത്തെ കരിയറിനു ശേഷം താൻ ബെൽജിയത്തിൽ നിന്ന് വിരമിക്കുകയാണ് എന്ന് ഫെല്ലിനി പറഞ്ഞു. ബെൽജിയത്തിന്റെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട് എന്നും ഫെല്ലിനി പറഞ്ഞു.

ഈ കഴിഞ്ഞ ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിൽ ഫെല്ലിനിക്കും വലിയ പങ്കുണ്ടായിരുന്നു. ബെൽജിയത്തിനു വേണ്ടി 87 മത്സരങ്ങൾ കളിച്ച ഫെല്ലിനി 18 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്. ഫിഫാ റാങ്കിൽ ബെൽജിയം ഒന്നാമത് നിൽക്കുമ്പോൾ ഇങ്ങനെ വിരമിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ഫെല്ലിനി പറഞ്ഞു‌.

കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചൈനയിൽ എത്തിയ ഫെല്ലിനിക്ക് ചൈനയിലെ തന്റെ ക്ലബായ ഷാൻഡോംഗ് ലുനെങുമായി ആദ്യ മത്സരത്തിൽ തന്നെ വിജയ ഗോൾ നേടിയിരുന്നു.

Advertisement