FC ഷൂട്ടേഴ്സിനെ പരാജയപ്പെടുത്തി ഹോക്കർ UAE ചാമ്പ്യൻമാരായി.

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

36- ആമത്‌ റവ്‌: ഫാദർ ജോർജ്ജ്‌ വട്ടുകുളം മെമ്മോറിയൽ എവർ റോളിംഗ്‌ ടൂർണമെൻറ് ചാമ്പ്യന്മാരായി ഹോക്കർ UAE കൂരാച്ചുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോക്കർ UAE ജേതാക്കളായത്.  ആവേശകരമായി ഫൈനൽ മത്സരത്തിൽ കളിക്കാരെ പരിചയപ്പെട്ടത് റിവർ ഷോർ ഹോസ്പിറ്റൽ ചെയർമ്മാൻ ശ്രീ മുഹമ്മദ്‌ അലി കല്ലാനോട്‌ ഇടവക വികാരി ഫാദർ നിരപ്പേൽ എന്നിവർക്കൊപ്പം ടൂർണമെന്റ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ജോൺസൻ പനയക്കവയലിൽ അദ്ധേഹത്തെ അനുധാവനം ചെയ്തു.

കളിതുടങ്ങി ആദ്യ മിനുട്ടുകൾ വളരെ സാവധാനമാണു ഇരു ടീമുകളും നീക്കങ്ങൾ ആരംഭിച്ചത്‌. രണ്ടാം പകുതിയുടെ എട്ടാം മിനുട്ടിൽ ഹോക്കറിന്റെ 11 ആം നമ്പർ സ്നൈഡർ എഫ്സിയുടെ വല കുലുക്കിയതോടെ ഗ്രൗണ്ടുണർന്നു. ശക്തമായ നീക്കങ്ങൾ ഇരുവശത്തേക്കും മാറി മാറി വന്നു കൊണ്ടിരുന്നു. മികച്ച അവസരങ്ങൾ ഇരു ടീമുകളും നഷ്ടപ്പെടുത്തി

ഈ വർഷം രണ്ട്‌ കപ്പുകൾക്കും ഏഴാം കടൽ കടക്കുവാനുള്ള യോഗമായിരുന്നു നക്ഷത്രവശാൽ തെളിഞ്ഞത്‌. വലിയ കപ്പ്‌ ഹോക്കറിനോപ്പം യു എ ഈയിലേക്കും ചെറിയ കപ്പ്‌ എഫ്സി എസ്സിനൊപ്പംബഹറൈനിലേക്കും. ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി FC ഷൂട്ടേഴ്സിലെ സീസണയും, ഗോൾ കീപ്പർ ആയി HOKR UAE യുടെ ഷഹീനെയും തിരഞ്ഞെടുത്തു.