മഹാരാജസ് ഗ്രൗണ്ടിൽ ആറാടിക്കൊണ്ട് ഫറൂഖ് കോളേജ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ ഫറൂഖ് കോളേജ് ക്വാർട്ടറിൽ. ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ എം ഇ എസ് വളാഞ്ചേരിയെ നിലംപരിശാക്കിയാണ് ഫറൂഖ് ക്വാർട്ടറിലേക്ക് കടന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ആറു ഗോളുകൾക്കായിരുന്നു ഫറൂഖ് കോളേജിന്റെ വിജയം.

കഴിഞ്ഞ മത്സരത്തിൽ ആലുവ യു സി കോളേജിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു എം ഇ എസ് വളാഞ്ചേരി പ്രീക്വാർട്ടറിലേക്ക് കടന്നത്. പക്ഷെ ഫറൂക് കോളേജിന് മുന്നിൽ ആ പ്രകടനമൊന്നും പുറത്തെടുക്കാൻ എം ഇ എസ്സിന് ആയില്ല. ഫറൂഖിനായി താഹിർ സമാൻ ഹാട്രിക്ക് നേടി. 5, 57, 68 മിനുറ്റുകളിൽ ആയിരുന്നു താഹിറിന്റെ ഗോളുകൾ. മുഹമ്മദ് ഇഹ്സാൽ, സുഹൈൽ എം എ, മുഹമ്മദ് സലീൽ എന്നിവരാണ് ഫറൂകിന്റെ മറ്റു സ്കോറേഴ്സ്.