ബാൺസ്ലിയെ തോൽപ്പിച്ച് ചെൽസി എഫ്.എ കപ്പ് ക്വർട്ടർ ഫൈനലിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്.എ കപ്പിൽ പൊരുതി നിന്ന ബാൺസ്ലിക്കെതിരെ ചെൽസിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ ജയം. പരിശീലകൻ തോമസ് ടുഹലിന് കീഴിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ചെൽസി പരാജയപ്പെട്ടിട്ടില്ല. ഒരുപിടി മാറ്റങ്ങളുമായി ഇറങ്ങിയ പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കെതിരെ മികച്ച പ്രകടനമാണ് മത്സരത്തിന്റെ ഭൂരിഭാഗവും ബാൺസ്ലി നടത്തിയത്. ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടാനുള്ള മികച്ച അവസരം ബാൺസ്ലിക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ അവർക്കായില്ല.

തുടർന്ന് രണ്ടാം പകുതിയിൽ ടാമി അബ്രഹാമിലൂടെയാണ് മത്സരത്തിൽ ചെൽസി മുൻപിലെത്തിയത്. റീസ് ജെയിംസിന്റെ പാസിൽ നിന്നായിരുന്നു അബ്രഹാമിന്റെ ഗോൾ. തുടർന്നും മത്സരത്തിൽ ബാൺസ്ലി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചെൽസിക്കെതിരെ ഗോൾ നേടാൻ അവർക്കായില്ല. അതെ സമയം പുതിയ പരിശീലകൻ തോമസ് ടുഹലിന് കീഴിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയം കണ്ടെത്താൻ ചെൽസിക്കായി. എഫ്.എ കപ്പ് ക്വർട്ടർ ഫൈനലിൽ സ്വന്തം ഗ്രൗണ്ടിൽ ഷെഫീൽഡ് യൂണൈറ്റഡാണ്‌ ചെൽസിയുടെ എതിരാളികൾ.