റോഡ് അപകടത്തിൽ മുൻ ലോക ചാമ്പ്യൻ ഫെർണാണ്ടോ അലോൺസോക്ക് പരിക്ക്, നില തൃപ്തികരം

- Advertisement -

മുമ്പ് രണ്ടു തവണ ഫോർമുല വൺ ലോക ജേതാവ് ആയ സ്പാനിഷ് ഡ്രൈവർ ഫെർണാണ്ടോ അലോൺസോക്ക് സൈക്കിൾ അപകടത്തിൽ പരിക്ക്. സ്വിസർലാന്റിൽ സൈക്കിളിംഗിൽ ഏർപ്പെടുന്ന സമയത്ത് ആണ് അലോൺസോ റോഡ് അപകടത്തിൽ ഏർപ്പെട്ടത്.

നിലവിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ ആയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നില തൃപ്തികരം ആണെന്ന് അദ്ദേഹത്തിന്റെ ഫോർമുല വൺ ടീമായ ആൽപിൻ(പഴയ റെനാൾട്ട്) വ്യക്തമാക്കി. കഴിഞ്ഞ 2 വർഷമായി മറ്റ് ഇനങ്ങളിൽ ഡ്രൈവ് ചെയ്ത 39 കാരൻ ആയ അലോൺസോ ഈ വർഷം ഫോർമുല വണ്ണിൽ തിരിച്ചു വരാൻ ഒരുങ്ങുക ആണ്. 2005, 2006 വർഷങ്ങളിൽ ലോക ചാമ്പ്യൻ ആയപ്പോൾ റെനാൾട്ട് തന്നെ ആയിരുന്നു അലോൺസോയുടെ ടീം

Advertisement