FA കപ്പ് സെമിയിൽ കസെമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് എഫ് എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കവെൻട്രി സിറ്റിയെ നേരിടാൻ ഇരിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഡിഫൻസിൽ ഇറങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. യുവ സെന്റർ ബാക്ക് വില്ലി കാംബ്‌വാള കൂടെ പരിക്കിന്റെ പിടിയിൽ ആയി. ഇതോടെ ജാരി മഗ്വയർ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫിറ്റ് ആയി ബാക്കിയുള്ള സെന്റർ ബാക്ക്.

മാഞ്ചസ്റ്റർ 24 04 21 01 09 07 859

വരാനെ, ലിസാൻഡ്രോ, എവാൻസ്, ലിൻഡെലോഫ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇന്ന് മഗ്വയറിന് ഒപ്പം കസെമിറോയെ ടെൻ ഹാഗ് സെന്റർ ബാക്ക് ആയി ഇറക്കും എന്നാണ് റിപ്പോർട്ടുകൾ. കസെമിറോ ഡിഫൻസിൽ ഇറങ്ങിയാൽ മൈനു, മക്ടോമിനെ, ബ്രൂണോ എന്നിവർ ആകും മധ്യനിരയിൽ കളിക്കുക.

സോഫിയാൻ അംറബത്ത്, മേസൺ മൗണ്ട് എന്നിവരും പരിക്ക് കാരണം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല. 18 കാരനായ ലൂയിസ് ജാക്‌സണെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.