ലെസ്റ്റർ സിറ്റി സ്ക്വാഡിലും കൊറോണ, നാപോളിക്ക് എതിരെ ഏഴു താരങ്ങൾ ഇല്ല

20211209 005506

കൊറോണ കാരണം വ്യാഴാഴ്ചത്തെ യൂറോപ്പ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഏഴു താരങ്ങൾ ഉണ്ടാകില്ല. നാപ്പോളിയിലേക്കുള്ള യാത്രയിൽ ലെസ്റ്റർ ഏഴ് കളിക്കാരെ ഒഴിവാക്കുമെന്ന് മാനേജർ ബ്രണ്ടൻ റോജേഴ്സ് ബുധനാഴ്ച വെളിപ്പെടുത്തി. കൊറോണയും മറ്റു അസുഖങ്ങളും കാരണമാണ് ഇത്രയും താരങ്ങൾ പുറത്താകുന്നത്.

“ഞങ്ങൾക്ക് ചില കൊറോണ പോസിറ്റീവ് കേസുകളുണ്ട്, ചിലർക്ക് മറ്റ് അസുഖവും, അതിനാൽ ഞങ്ങൾ റിസ്ക് എടുത്തിട്ടില്ല” പരിശീലകൻ റോജേഴ്സ് പറഞ്ഞു. “ഞങ്ങൾക്ക് ഏഴ് താരങ്ങൾ ലഭ്യമല്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോഴും പ്രധാനം ഞങ്ങളുടെ കളിക്കാരുടെ ആരോഗ്യമാണ്” അദ്ദേഹം പറഞ്ഞു

“ഞങ്ങൾക്ക് ഇപ്പോഴും ഇവിടെ ശക്തമായ ഒരു സ്ക്വാഡ് ഉണ്ട്, പക്ഷേ നിർഭാഗ്യവശാൽ അത് പൂർണ്ണമായും ഫിറ്റ് ആയ ഒരു സ്ക്വാഡല്ല.” അദ്ദേഹം പറഞ്ഞു.

Previous articleകൗണ്ടികള്‍ കൂടിയാലും കുഴപ്പം, ഇംഗ്ലണ്ടിന്റെ പതനത്തിന് പിന്നാലെ കെവിന്‍ പീറ്റേഴ്സൺ
Next articleവിജയത്തോടെ യുവന്റസ് ഗ്രൂപ്പ് ചാമ്പ്യന്മാർ