കൗണ്ടികള്‍ കൂടിയാലും കുഴപ്പം, ഇംഗ്ലണ്ടിന്റെ പതനത്തിന് പിന്നാലെ കെവിന്‍ പീറ്റേഴ്സൺ

Englandjoeroot

ഗാബയിൽ 147 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതിന് പിന്നാലെ ഇംഗ്ലണ്ടിലെ കൗണ്ടി സംവിധാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്സൺ. ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണം ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ഘടനയാണെന്നാണ് കെവിന്‍ പറഞ്ഞത്.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ശക്തികളായ ഇംഗ്ലണ്ട് എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ പിന്നിൽ പോകുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. മികച്ച യുവതാരങ്ങളെ സൃഷ്ടിക്കുവാനാകാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായി മാറിയിരിക്കുന്നത്. താന്‍ ഇത് മുമ്പും പറഞ്ഞിട്ടുള്ളതാണെന്നും വളരെ അധികം കൗണ്ടികള്‍ ആണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ പ്രശ്നം എന്നും പീറ്റേഴ്സൺ വ്യക്തമാക്കി.

Previous articleന്യൂസിലാണ്ടിലും ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കൺസള്‍ട്ടന്റായി ഹെരാത്ത്
Next articleലെസ്റ്റർ സിറ്റി സ്ക്വാഡിലും കൊറോണ, നാപോളിക്ക് എതിരെ ഏഴു താരങ്ങൾ ഇല്ല