വിജയത്തോടെ യുവന്റസ് ഗ്രൂപ്പ് ചാമ്പ്യന്മാർ

Img 20211209 005145

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ യുവന്റസ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മാൽമോയെ പരാജയപ്പെടുത്തി കൊണ്ടാണ് യുവന്റസ് ഒന്നാമത് ഫിനിഷ് ചെയ്തത്. ടൂറിനിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസ് വിജയം. കഴിഞ്ഞ മത്സരത്തിൽ സീരി എയിൽ ഇറങ്ങിയ ടീമിൽ നിന്ന് 8 മാറ്റങ്ങളുമായാണ് യുവന്റസ് ഇറങ്ങിയത് എങ്കിലും വിജയം അനായസകരമായിരുന്നു.

മത്സരത്തിന്റെ 17ആം മിനുട്ടിൽ യുവ സ്ട്രൈക്കർ മോയിസെ കീനാണ് വിജയ ഗോൾ നേടിയത്. ബെർണഡസ്കിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഈ വിജയത്തോടെ യുവന്റസ് ആറു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചെൽസി സെനിറ്റിനോട് സമനില വഴങ്ങിയത് കൊണ്ട് ഗ്രൂപ്പിൽ രണ്ടാമതായും ഫിനിഷ് ചെയ്തു.

Previous articleലെസ്റ്റർ സിറ്റി സ്ക്വാഡിലും കൊറോണ, നാപോളിക്ക് എതിരെ ഏഴു താരങ്ങൾ ഇല്ല
Next articleഇഞ്ചുറി ടൈമിലെ ഗോളിൽ ചെൽസിയെ സമനിലയിൽ തളച്ച് സെനിത്