നിഞ്ച മോഡിൽ കമാഡ, ആഴ്സണലിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്

- Advertisement -

യൂറോപ്പ ലീഗിൽ ആഴ്സണലിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ഫ്രാങ്ക്ഫർട്ട് രണ്ടാം പകുതിയിൽ വമ്പൻ തിരിച്ച് വരവ് വന്നാണ് ജയം നേടിയത്. രണ്ടാം പകുതിയിൽ ദൈചി കമാഡോയുടെ വെടിക്കെട്ട് പ്രകടനമാണ് ഫ്രാങ്ക്ഫർട്ടിന് ജയം നൽകിയത്.

ഇരട്ട ഗോളുകളുമായി ഫ്രാങ്ക്ഫർട്ടിനെ തിരികെ കൊണ്ടുവരാൻ കമാഡോയ്ക്കായി. ആദ്യ പകുതിയിൽ മുൻ ബൊറുസിയ ഡോർട്ട്മുണ്ട് താരം പിയറി എമെറിക്ക് ഒബമയാങ്ങ് ആണ് ആഴ്സണലിനായി ഗോളടിച്ചത്. ഉനായ് എമറിയുടെ കീഴിൽ മോശം പ്രകടനം തുടർച്ചയായി കാഴ്ച്ച വെക്കുകയാണ് ആഴ്സണൽ. ലണ്ടൻ ക്ലബ്ബിൽ നിന്നും പരിശീലകൻ പുറത്ത് പോവലിന്റെ വക്കിലാണ്. ക്യാപ്റ്റൻസി നഷ്ടമായതിന് ശേഷം ആദ്യമായി ഗ്രാനിറ്റ് ജക്ക യൂറോപ്പ ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആഴ്സണൽ ഇനി പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ നേരിടും.

Advertisement