“ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് പിന്നിൽ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും”

- Advertisement -

ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് പിന്നിൽ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും പരിശീലകരുമായിട്ടുള്ള തുറന്ന സമീപനവുമാണെന്ന് ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭാരത് അരുൺ. ഇന്ത്യക്ക് എല്ലായിപ്പോഴും മികച്ച ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോഴാണ് താരങ്ങൾക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതെന്നും ഭാരത് അരുൺ പറഞ്ഞു.

താരങ്ങൾ കൂടുതൽ ബൗൾ ചെയ്യുന്നതും ആവശ്യമായ വിശ്രമം ലഭിക്കാത്തതും ഇന്ത്യൻ ബൗളിംഗ് നിരക്ക് തിരിച്ചടിയായിരുന്നെന്നും അതെല്ലാം ഇപ്പോൾ മാറിയെന്നും ഭാരത് അരുൺ പറഞ്ഞു. നിലവിൽ ബൗളർമാർ പരിശീലകരുമായി കാര്യങ്ങൾ തുറന്നു പറയുന്നതും ഇന്ത്യൻ ബൗളർമാരുടെ വിജയത്തിന് പിന്നിൽ ഉണ്ടെന്നും ഭാരത് അരുൺ പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും ഇന്ത്യൻ ബൗളർമാർക്ക് നൽകിയ പ്രോത്സാഹനത്തെയും ഭാരത് അരുൺ എടുത്തു പറഞ്ഞു.

Advertisement