ഫ്രാൻസ് ഫുട്ബോൾ മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ യഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് എമി ഈ പുരസ്കാരം നേടുന്നത്. അർജന്റീനക്കായി കോപ അമേരിക്കയിൽ നടത്തിയ മികച്ച പ്രകടനവും ആസ്റ്റൺ വില്ലക്കായി നടത്തിയ പ്രകടനവുമാണ് ഈ പുരസ്കാരം എമിയിലേക്ക് വീണ്ടും എത്തിച്ചത്.
ഉനായ് സിമൺ, ലുനിൻ എന്നിവരെ മറികടന്നാണ് എമി മാർട്ടിനസ് ഈ പുരസ്കാരം സ്വന്തമാക്കിയത്. നേരത്തെ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോഴും എമി മാർട്ടിനസിനായിരുന്നു ഈ പുരസ്കാരം നേടിയത്.