പരിക്ക് വില്ലനായി, കളി മതിയാക്കി ഹോളണ്ട് താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്ക് വില്ലനായതോടെ കളി മതിയാക്കാനൊരുങ്ങി മുൻ ഹോളണ്ട് ഇന്റർനാഷണൽ വാൻ ഡർ വർത്,  35കാരനായ താരം ഡെൻമാർക്ക്‌ ലീഗിൽ കളിക്കെയാണ് കളി മതിയാക്കുന്നത്.  ഡെന്മാർക്കിലെ എസ്ബർഗ് ടീമിന് വേണ്ടിയാണു വാൻ വാൻ ഡർ വർത് കളിച്ചിരുന്നത്. എസ്ബർഗിന് വേണ്ടി വെറും 6 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വാൻ ഡർ വർത്  എസ്ബർഗിൽ എത്തിയത്.  ഹോളണ്ടിന് വേണ്ടി 109 തവണ കളിച്ച താരമാണ് വാൻ ഡെർ വർത്.

കഴിഞ്ഞ മാസമാണ് ദേശീയ ടീമിൽ നിന്ന് താരം വിരമിച്ചതെങ്കിലും 2013 നവംബർ മുതൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നില്ല. ഹോളണ്ട് ദേശീയ ടീമിന്റെ കൂടെ രണ്ടു ലോകകപ്പിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും താരം കളിച്ചിട്ടുണ്ട്. അയാക്സിലൂടെ പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ച വാൻ ഡർ വർത് ഹാംബർഗ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.