റയലിന് തോൽവി, എങ്കിലും ക്വാർട്ടർ ഫൈനലിൽ

കോപ്പ ഡെൽ റെ പ്രീ ക്വാർട്ടർ ഫൈനലിൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന് തോൽവി. ലെഗാനസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് സോളാരിയുടെ ടീം തോൽവി വഴങ്ങിയത്. എങ്കിലും ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ച മാഡ്രിഡ് ക്വാർട്ടർ ഫൈനൽ  ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ ബ്രെത്വൈറ്റിന്റെ ഗോളിൽ ലെഗാനസ് ഗോൾ നേടി തിരിച്ചു വരവിന് ലെഗാനസിന് സാധ്യതകൾ തുറന്നെങ്കിലും പിന്നീട് റയൽ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. പരിക്കേറ്റ ബെയ്‌ലും ബെൻസീമയും ഇല്ലാതെ റയൽ ഇറങ്ങിയപ്പോൾ ഇസ്‌കോക്ക് ഇത്തവണ ആദ്യ ഇലവനിൽ പ്രവേശനം കിട്ടി. എങ്കിലും സ്ഥിരമായി പുറത്തിരുത്തുന്ന പരിശീലകനെ തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താൻ താരത്തിനായില്ല.