ലക്ഷ്യം റെന്‍ഷായുടെ സ്ഥാനമല്ല: ജോ ബേണ്‍സ്

- Advertisement -

ഓസ്ട്രേലിയന്‍ ടെസ്റ്റില്‍ മാറ്റ് റെന്‍ഷായുടെ സ്ഥാനം തട്ടിയെടുക്കലല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജോ ബേണ്‍സ്. ഓസ്ട്രേലിയയുടെ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ ജോ ബേണ്‍സും റെന്‍ഷായും സ്ഥാനം നേടിയിട്ടുണ്ട്. ഇരുവര്‍ക്കും മാര്‍ക്കസ് ഹാരിസിനൊപ്പം ഓപ്പണിംഗ് രംഗത്തേക്ക് തിരികെ എത്തുവാനുള്ള അവസരമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവന്റെ മത്സരം. ജനുവരി 17നു ആരംഭിയ്ക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ ഇരു താരങ്ങള്‍ക്കും തങ്ങളുടെ കഴിവ് തെളിയിക്കാം.

ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ജോ ബേണ്‍സ് പറയുന്നത് താന്‍ ഒരിക്കലും റെന്‍ഷായുമായി ഇക്കാര്യത്തില്‍ ഒരു മത്സരത്തിനില്ലെന്നാണ്. സഹതാരം നല്ലത് ചെയ്യുന്നതില്‍ സ്വാഭാവികമായി സന്തോഷം പ്രകടിപ്പിക്കുന്ന താരമാണ് താന്‍. ഏവരുടെയും ശ്രദ്ധ വില്‍ പുകോവസ്കിയിലായിരിക്കുമെന്നാണ് ബേണ്‍സും കരുതുന്നത്.

20 വയസ്സുകാരന്‍ യുവതാരം ആദ്യമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിരിക്കുകയാണ്. എട്ട് ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ശതകങ്ങള്‍ നേടുന്നത് ശീലമാക്കി മാറ്റിയ താരമാണ് വില്‍ പുകോവസ്കി. ഓസ്ട്രേലിയയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുപ്പെടുന്ന ഓരോ കളിക്കാരും മികവുള്ളതാണ് അതിനാല്‍ തന്നെ മികച്ച ഒരു സംഘം താരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ തനിക്ക് സന്തോഷമെയുള്ളുവെന്നും ബേണ്‍സ് പറഞ്ഞു.

Advertisement