വീണ്ടുമൊരു ബ്രസീൽ – അർജന്റീന പോരാട്ടം

- Advertisement -

കോപ്പ അമേരിക്ക സെമി ഫൈനൽ ലൈൻ അപ്പ് പുറത്തുവന്നതോടെ വീണ്ടുമൊരു ബ്രസീൽ – അർജന്റീന പോർട്ടത്തിന് കളമൊരുങ്ങി. വെനിസ്വലക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് അർജന്റീന സെമി ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാഗ്വയെ ടൈ ബ്രേക്കറിൽ തോൽപ്പിച്ച് ബ്രസീൽ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

അടുത്ത ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ബ്രസീൽ – അർജന്റീന പോരാട്ടം. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത് കഴിഞ്ഞ ഒക്ടോബറിലാണ്. അന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. മത്സരം അവസാനിക്കും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ പ്രതിരോധ താരം മിറാൻഡ നേടിയ ഗോളിലാണ് അന്ന് ബ്രസീൽ ജയിച്ചത്. ലിയോണൽ മെസ്സി ഇല്ലാതെയായിരുന്നു അന്ന് അർജന്റീന ബ്രസിലിനെ നേരിട്ടത്.

മത്സരം നടക്കുന്ന ബ്രസീലിലാണെങ്കിൽ കേരളത്തിലെ ആരാധകരും ആവേശത്തിലാണ്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങളും ബെറ്റുകളും നിറഞ്ഞു കഴിഞ്ഞു.

Advertisement