സിദാൻ വിൽപ്പന തുടരുന്നു, തിയോ ഹെർണാണ്ടസ് മിലാനിലേക്ക്

റയൽ മാഡ്രിഡിൽ സമ്മർ ക്ലിയറൻസ് തുടരുന്നു. ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസും ക്ലബ്ബ് വിടും. താരത്തിന്റെ കൈമാറ്റത്തിനായി റയലും മിലാനും കരാറിൽ.എത്തിയതായി റിപ്പോർട്ടുകൾ. 20 മില്യൺ യൂറോയുടെ കരാറിലാകും താരം ഇറ്റലിയിലേക്ക് മാറുക. താരത്തിന്റെ ശമ്പളത്തിൽ അടക്കം കരാറിൽ എത്തിയാൽ ഇരു ക്ലബ്ബ്കളും ട്രാൻസ്ഫർ പ്രഖ്യാപിച്ചേക്കും.

അത്ലറ്റികോ മാഡ്രിഡിൽ നിന്ന് റയലിൽ എത്തിയ ഹെർണാടസിന് പക്ഷെ റയൽ മാഡ്രിഡിൽ കാര്യമായി ഒന്നും ചെയാനായില്ല. ലെഫ്റ്റ് ബാക്കായ ഹെർണാണ്ടസ് റയൽ സൊസൈഡാഡിലേക്ക് ലോണിൽ പോയെങ്കിലും അവിടെയും കാര്യമായി ഒന്നും ചെയ്യാതെ വന്നതോടെയാണ്‌ തരാതെ വിൽക്കാൻ മാഡ്രിഡ് തീരുമാനിച്ചത്. ലെഫ്റ്റ് ബാക്കായി ലിയോണിൽ നിന്ന് മെൻഡി എത്തിയതും താരത്തിന് തിരിച്ചടിയായി.

Previous articleവീണ്ടുമൊരു ബ്രസീൽ – അർജന്റീന പോരാട്ടം
Next articleഅർജന്റീനയ്ക്ക് വേണ്ടി ചരിത്രമെഴുതി ഡി മരിയ