FeaturedFootball

മലയാളി യുവതാരം ക്രിസ്റ്റി ഡേവിസ് ഇനി മൊഹമ്മദൻസിൽ

മലയാളി യുവതാരം ക്രിസ്റ്റു ഡേവിസ് ഇനി ഐ ലീഗ് കളിക്കും. ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് ആണ് ക്രിസ്റ്റിയെ സ്വന്തമാക്കിയത്. താരം മൊഹമ്മദൻസിൽ രണ്ടു വർഷത്തെ കരാർ ഇന്ന് ഒപ്പുവെച്ചു. ഐ ലീഗ് കിരീടം ലക്ഷ്യമിടുന്ന മൊഹമ്മദൻസ് മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാ‌ണ് ക്രിസ്റ്റിയെ ടീമിൽ എത്തിച്ചിരിക്കുന്നത്‌.

എഫ് സി ഗോവയുടെ നിരയിൽ ഉണ്ടായിരുന്ന മലയാളി താരം ക്രിസ്റ്റി ഡേവിസ് കഴിഞ്ഞ മാസമാണ് ഗോവ വിട്ടത്. 2019 മുതൽ എഫ് സി ഗോവക്ക് ഒപ്പം ഉള്ള താരമാണ് ക്രിസ്റ്റി. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിലെ ഗോവയുടെ ജൈത്രയാത്രയിൽ വലിയ പങ്കുവഹിക്കാൻ ക്രിസ്റ്റിക്ക് ആയിരുന്നു.
Img 20220707 213809

മുമ്പ് സന്തോഷ് ട്രോഫിയിൽ കേരള ടീമിൽ ഉണ്ടായിരുന്ന താരമാണ് ക്രിസ്റ്റി ഡേവിസ്. കേരളത്തിലെ മികച്ച യുവ ടാലന്റുകളിൽ ഒന്നായാണ് ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയായ ക്രിസ്റ്റി കേരള വർമ്മ കോളേജിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. 2019ലെ ഗോൾ ടൂർണമെന്റിൽ കേരള വർമ്മയ്ക്കായി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്റിൽ ടോപ്പ് സ്കോററും മികച്ച താരവുമായിരുന്നു.

മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ യുവതാരം. 23കാരനായ ക്രിസ്റ്റിയുടെ ദേശീയ തലത്തിലുള്ള രണ്ടാം ക്ലബാകും മൊഹമ്മദൻസ്.