ഗോൾ നമ്പർ 74!! ഛേത്രി മെസ്സിക്കും മുകളിൽ, ഗോളടിയിൽ ലോകത്ത് പത്താം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലെ ഗോളടിയിൽ ആദ്യ പത്തിൽ എത്തി. ഇന്ന് കളി ആരംഭിക്കുമ്പോൾ സാക്ഷാൽ ലയണൽ മെസ്സിക്ക് ഒപ്പം 72 ഗോളുകളുമായി പതിനൊന്നാം സ്ഥാനത്തായിരുന്നു ഛേത്രി. പക്ഷെ ഇന്നത്തെ ഗോളോടെ മെസ്സിയെ മറികടന്ന് 74 ഗോളുകളിൽ ഛേത്രി എത്തി. യു എ ഇ താരം അലി മബ്കൂതിന്റെ 73 ഗോളുകൾ എന്ന റെക്കോർഡും മറികടന്ന് ഛേത്രി 10ആം സ്ഥാനത്ത് എത്തി.

ഇനി മൂന്ന് ഗോളുകൾ കൂടെ നേടിയാൽ ഛേത്രിക്ക് ബ്രസീൽ ഇതിഹാസം പെലെയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിനൊപ്പം എത്താം. 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഇപ്പോൾ കളിക്കുന്ന ഫുട്ബോൾ താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമേ സുനിൽ ഛേത്രിക്ക് മുന്നിൽ ഗോളുകളുടെ എണ്ണത്തിൽ ഉള്ളൂ.

ഇന്റർനാഷണൽ ടോപ് സ്കോറേഴ്സ്;

അലി ദെ – 109 ഗോളുകൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ – 103
മൊക്തർ ദഹരി – 89
പുസ്കാസ് – 84
ഗോഡ്ഫ്രെ – 79
ഹുസൈൻ സയീദ് – 78
പെലെ – 77
കാമമൊടൊ – 75
ബഷർ അബ്ദുള്ള – 75
സുനിൽ ഛേത്രി – 74