ആറാടി കൊണ്ട് ചെൽസി ലീഗ് കപ്പ് ഫൈനലിൽ

Newsroom

Picsart 24 01 24 07 53 07 024
Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗ് കപ്പിൽ ചെൽസി ഫൈനലിലേക്ക്. ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദ സെമുഫൈനലിൽ മിഡിൽസ്ബ്രോക്ക് എതിരെ വലിയ വിജയം നേടാൻ ചെൽസിക്ക് ആയി. ആദ്യ പാദത്തിൽ 1-0ന് പരാജയപ്പെട്ട ചെൽസി ഇന്നലെ 6-1നാണ് സ്റ്റാൻഫോബ്രിഡ്ജിൽ വെച്ച് വിജയിച്ചത്. ഇതോടെ 6-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ അവർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ചെൽസി 24 01 24 07 53 45 620

ആദ്യ പകുതിയിൽ തന്നെ ചെൽസി ഇന്ന് നാലു ഗോളുകൾ നേടിയിരുന്നു. 15ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. 29ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിലൂടെ ചെൽസിയുടെ രണ്ടാം ഗോൾ വന്നു. 36ആം മിനുട്ടിൽ സ്റ്റെർലിങിന്റെ അസിസ്റ്റിൽ നിന്ന് ഡിസാസിയുടെ ഗോൾ സ്കോർ 3-0 എന്നാക്കി.

42ആം മിനുട്ടിലും 77ആം മിനുട്ടിലും പാൽമർ ഗോൾ നേടിയതോടെ സ്കോർ 5-0 എന്നായി. അവസാനം മദുവേകയും ചെൽസിക്ക് ആയി ഗോൾ നേടി. ഇനി ഫൈനലിൽ ഫുൾഹാമോ ലിവർപൂളോ ആകും ചെൽസിയുടെ എതിരാളികൾ. ഇന്ന് രാത്രിയാണ് രണ്ടാം സെമി ഫൈനൽ നടക്കുക.