ലീഗ് കപ്പ് നാലാം റൗണ്ടിൽ ആഴ്സണൽ ലിവർപൂൾ, സ്പർസ് ചെൽസി പോരാട്ടം

20200925 214417

ആഴ്സ്ണൽ ലിവർപൂൾ പോരാട്ടവും സ്പർസ് ചെൽസി പോരാട്ടവും എന്ന് തുടങ്ങി വൻ പോരാട്ടങ്ങളാണ് ലീഗ് കപ്പിൽ അടുത്ത റൗണ്ടിൽ വരാൻ പോകുന്നത്. ഇന്നലെ നടന്ന ലീഗ് കപ്പിന്റെ നാലാം റൗണ്ടിലെ ഡ്രോയിലാണ് നാലാം റൗണ്ടിലെ മത്സരങ്ങളും തീയതികളും തീരുമാനമായത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെയാണ് ലീഗ് കപ്പ് നാലാം റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.

സെപ്റ്റംബർ 29നാണ് സ്പർസ് ചെൽസി പോരാട്ടം. ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ വെച്ചാണ് ചെൽസിയെ ജോസെ മൗറീനോ നേരിടാൻ പോകുന്നത്. ഒക്ടോബർ ഒന്നിനാണ് ലിവർപൂൾ ആഴ്സണൽ മത്സരം. ആൻഫീൽഡിൽ വെച്ചാകും ആ മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണാണ് നാലാം റൗണ്ടിൽ എതിരാളികൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെയും നേരിടും

Tuesday, September 29

Spurs vs. Chelsea
 

Wednesday, September 30

Burnley vs. Manchester City

Newport County vs. Newcastle

Brighton vs. Manchester United

Everton vs. West Ham

 

Thursday, October 1

Brentford vs. Fulham

Aston Villa vs. Stoke

Liverpool vs. Arsenal

 

Previous articleലിൻഡെലോഫ് ഡിഫൻസിൽ നിന്ന് പുറത്താകും എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ
Next articleഗബ്രിയേൽ ജീസുസ് പരിക്കേറ്റ് പുറത്ത്, ബ്രസീൽ ടീമിൽ പകരക്കാരൻ എത്തി