ലിൻഡെലോഫ് ഡിഫൻസിൽ നിന്ന് പുറത്താകും എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20200925 220056
- Advertisement -

ലിൻഡെലോഫ് നാളെ യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ പ്രീമിയർ ലീഗിൽ ഇറങ്ങുമ്പോൾ അവരുടെ സെന്റർ ബാക്ക് കൂട്ടുകെട്ട് മാറാൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസൺ തുടക്കം മുതൽ ഹാരി മഗ്വയറും വിക്ടർ ലിൻഡെലോഫും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് കൂട്ടുകകെട്ട്. ഈ സീസണിൽ അദ്യ ലീഗ് മത്സരത്തിലും ലിൻഡെലോഫ് മഗ്വയർ കൂട്ടുകെട്ടാണ് കണ്ടത്. എന്നാൽ ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3 ഗോളുകൾ വഴങ്ങുകയും പരാജയം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.

ലിൻഡെലോഫ് ആയിരുന്നു ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഏറ്റവും മോശമായത്. അതുകൊണ്ട് തന്നെ ലിൻഡെലോഫിനെ മാറ്റി എറിക് ബയിയെ ആദ്യ ഇലവനിലെ സെന്റർ ബാക്ക് സ്ഥാനത്തേക്ക് ഉയർത്താനാണ് ഒലെ ശ്രമിക്കുന്നത്. മഗ്വയറും എറികും തമ്മിലുള്ള കൂട്ടുകെട്ടിൽ പ്രതീക്ഷ ഉണ്ട് എന്നും അവർ ഒരുമിച്ച് സെന്റർ ബാക്കിൽ ഇറങ്ങിയപ്പോൾ യുണൈറ്റഡ് എല്ലാ മത്സരവും വിജയിച്ചിട്ടുണ്ട് എന്നും ഒലെ ഓർമ്മിപ്പിച്ചു. എറിക് ബായി പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു എന്നത് പ്രതീക്ഷ നൽകുന്നു എന്നും ഒലെ പറഞ്ഞു. നാളെ പ്രീമിയർ ലീഗിൽ ബ്രൈറ്റണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടത്.

Advertisement