ഗബ്രിയേൽ ജീസുസ് പരിക്കേറ്റ് പുറത്ത്, ബ്രസീൽ ടീമിൽ പകരക്കാരൻ എത്തി

20200925 223224
- Advertisement -

അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ ദേശീയ ടീമിൽ ചെറിയ മാറ്റം. പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ജീസുസ് ടീമിൽ നിന്ന് മാറി നിൽക്കും. പകരം ജർമ്മൻ ക്ലബായ ഹെർത ബെർലിൻ താരം മാത്യുസ് കുൻഹ ബ്രസീൽ സ്ക്വാഡിൽ എത്തി. പ്രീമിയർ ലീഗിൽ വോൾവ്സിനെതിരായ മത്സരത്തിന് ശേഷമാണ് ജീസുസിന് പരിക്കേറ്റത്.

തുടയെല്ലിനേറ്റ പരിക്ക് താരത്തെ മൂന്ന് ആഴ്ച എങ്കിലും പുറത്തിരുത്തും. ഈ പരിക്ക് ഏറ്റവും പ്രശ്നമാകുന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആയിരിക്കും. അഗ്വേറോയ്ക്കും പരിക്കേറ്റതിനാൽ സിറ്റി സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ബ്രസീലിന്ര് ജീസുസിന്റെ അഭാവം കാര്യമായി ബാധിക്കില്ല.

പി എസ് ജി താരം നെയ്മർ, ബാഴ്സയുടെ കൗട്ടീനോ, ലിവർപൂളിന്റെ ഫർമീനോ എന്നിവരൊക്കെ ഗോളടിക്കാൻ ബ്രസീൽ സ്ക്വാഡിൽ ഉണ്ട്. ഒക്ടോബറിൽ പെറുവിനെയും ബൊളീവയെയും ആണ് ബ്രസീൽ നേരിടുന്നത്.

Advertisement